Wed, 7 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Extends Greater

Middle East and Gulf

യു​എ​ഇ ഉ​​ൽപന്നങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ പി​ന്തു​ണ​യു​മാ​യി ലു​ലു അ​വ്വ​ൽ

 

അ​ബു​ദാ​ബി: യു​എ​ഇ​യി​ലെ പ്രാ​ദേ​ശി​ക ഉ​ൽപ​ന്ന​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ പി​ന്തു​ണ​യും വി​പ​ണി​യും ഉ​റ​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ‘അ​വ്വ​ൽ’ (AWWAL) ഗ്ലോ​ബ​ൽ ഫു​ഡ് വീ​ക്കി​ൽ അ​വ​ത​രി​പ്പി​ച്ച് ലു​ലു. ചെ​യ​ർ​മാ​ൻ എം.​എ. യൂ​സ​ഫ​ലി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ യു​എ​ഇ വി​ദേ​ശ വ്യാ​പാ​ര മ​ന്ത്രി ഡോ. ​താ​നി ബി​ൻ അ​ഹ​മ്മ​ദ് അ​ൽ സെ​യൂ​ദി ലു​ലു അ​വ്വ​ലിൽ പങ്കെടുത്തു.

യു​എ​ഇ​യി​ലെ കാ​ർ​ഷി​ക മേ​ഖ​ല​യ്ക്കും പ്രാ​ദേ​ശി​ക ഉ​ൽപ​ന്ന​ങ്ങ​ൾ​ക്കും മി​ക​ച്ച പി​ന്തു​ണ ന​ൽ​കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് അ​വ്വ​ൽ. പ്രാ​ദേ​ശി​ക പ​ഴം പ​ച്ച​ക്ക​റി​ക​ൾ, പാ​ൽ ഉ​ൽപ​ന്ന​ങ്ങ​ൾ, ഇ​റ​ച്ചി, മു​ട്ട, തേ​ൻ ഉ​ൾ​പ്പ​ടെ​യു​ള്ള ഭ​ക്ഷ്യോ​ത്പ​ന്ന​ങ്ങ​ൾ, യു​എ​ഇ​യി​ൽ നി​ർ​മ്മി​ക്കു​ന്ന മ​റ്റ് ഭ​ഭ​ക്ഷ്യേ​ത​ര ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് അ​ട​ക്കം കൂ​ടു​ത​ൽ വി​പ​ണി ഉ​റ​പ്പാ​ക്കു​ക​യാ​ണ് അ​വ്വ​ലി​ലൂ​ടെ ലു​ലു.

യു​എ​ഇ ഉ​ൽപ​ന്ന​ങ്ങ​ൾ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് എ​ളു​പ്പ​ത്തി​ൽ തി​ര​ഞ്ഞെ​ടു​ക്കാ​ൻ ക​ഴി​യു​ന്ന വി​ധ​ത്തി​ൽ ലു​ലു സ്റ്റോ​റു​ക​ളി​ൽ പ്ര​ത്യേ​ക ‘അ​വ്വ​ൽ’ ബ്രാ​ൻ​ഡിംഗും ഡി​സ്പ്ലേ​ക​ളും ഒ​രു​ക്കും. പ്ര​ത്യേ​ക പ്ര​മോ​ഷ​നു​ക​ളും ഉ​പ​ഭോ​ക്തൃ ക്യാ​മ്പ​യി​നു​ക​ളും ഇ​തി​ന്റെ ഭാ​ഗ​മാ​യി ന​ട​പ്പാ​ക്കും. ഇ​തി​ലൂ​ടെ യു​എ​ഇ​യി​ലെ ക​ർ​ഷ​ക​ർ, ഭ​ക്ഷ്യ ഉ​ത്പാ​ദ​ക​ർ, പ്രാ​ദേ​ശി​ക നി​ർ​മാ​താ​ക്ക​ൾ എ​ന്നി​വ​രെ ലു​ലു​വി​ന്‍റെ വി​പു​ല​മാ​യ ഉ​പ​ഭോ​ക്തൃ ശൃം​ഖ​ല​യു​മാ​യി കൂ​ടു​ത​ൽ ശ​ക്ത​മാ​യി ബ​ന്ധി​പ്പി​ക്കു​ക​യാ​ണ് ല​ക്ഷ്യം. യു​എ​ഇ​യി​ലെ ഉൽപന്ന​ങ്ങ​ൾ ആ​ഗോ​ള വി​പ​ണി​യാ​ണ് ഇ​തി​ലൂ​ടെ ലു​ലു ഉ​റ​പ്പാ​ക്കു​ന്ന​ത്.

ഗ്ലോ​ബ​ൽ ഫു​ഡ് വീ​ക്കി​ലെ ലു​ലു സ്റ്റാ​ൾ, പ്ര​സി​ഡ​ൻ​ഷ്യ​ൽ കോ​ർ​ട്ട് ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​ൻ ഫോ​ർ സ്പെ​ഷ്യ​ൽ അ​ഫ​യേ​ഴ്സ് ഷെ​യ്ഖ് ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് അ​ൽ ന​ഹ്യാ​ൻ സ​ന്ദ​ർ​ശി​ച്ചു.

യു​എ​ഇ​യി​ൽ കൃ​ഷി ചെ​യ്യു​ന്ന​തും പ്രാ​ദേ​ശി​ക​മാ​യി ഉ​ൽപാ​ദി​പ്പി​ക്കു​ന്ന​തും നി​ർ​മി​ക്കു​ന്ന​തു​മാ​യ ഉൽപന്ന​ങ്ങ​ൾ​ക്ക് വി​പ​ണി പ്രോ​ത്സാ​ഹ​നം ന​ൽ​കു​ന്ന​തി​നാ​യി ലു​ലു ന​ട​പ്പാ​ക്കു​ന്ന വി​വി​ധ പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ച് ലു​ലു ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ എം.​എ. യൂ​സ​ഫ​ലി ഷെ​യ്ഖ് ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് അ​ൽ ന​ഹ്യാ​നോ​ട് വി​ശ​ദീ​ക​രി​ച്ചു. പു​തു​താ​യി അ​വ​ത​രി​പ്പി​ച്ച ‘അ​വ്വ​ൽ’ ശ്രേ​ണി​യു​ടെ ല​ക്ഷ്യ​ങ്ങ​ളും പ്ര​വ​ർ​ത്ത​ന​രീ​തി​യും അ​ദ്ദേ​ഹം പ​രി​ച​യ​പ്പെ​ടു​ത്തി.

ലു​ലു​വി​ന്‍റെ വി​പു​ല​മാ​യ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യി​ലൂ​ടെ യു​എ​ഇ ഉ​ൽപ​ന്ന​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ മി​ക​ച്ച വി​പ​ണി ഉ​റ​പ്പാ​ക്കു​ക​യാ​ണ് ലു​ലു​വെ​ന്ന് ലു​ലു ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ എം.​എ യൂ​സ​ഫ​ലി പ​റ​ഞ്ഞു. യു​എ​ഇ ഉ​ൽപ​ന്ന​ങ്ങ​ളു​ടെ മി​ക​വ് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് കൂ​ടു​ത​ൽ അ​ടു​ത്ത​റി​യാ​നും, ഉ​ൽപ​ന്ന​ങ്ങ​ൾ​ക്ക് ആ​ഗോ​ള വി​പ​ണി ല​ഭി​ക്കാ​നും പ​ദ്ധ​തി വ​ഴി​വ​യ്ക്കു​മെ​ന്ന് അ​ദേ​ഹം വ്യ​ക്ത​മാ​ക്കി.

യു​എ​ഇ​യി​ലെ കാ​ർ​ഷി​ക മേ​ഖ​ല​യ്ക്കും മി​ക​ച്ച പി​ന്തു​ണ​യേ​കു​ന്ന​താ​ണ് നീ​ക്കം. ആ​ദ്യ​ഘ​ട്ട​ത്തി​ൽ പ​ഴം-​പ​ച്ച​ക്ക​റി​ക​ൾ, പാ​ൽ ഉ​ൽപ​ന്ന​ങ്ങ​ൾ, കോ​ഴി​യി​റ​ച്ചി, ഈ​ന്ത​പ്പ​ഴം, തേ​ൻ, ബേ​ക്ക​റി ഉൽപ​ന്ന​ങ്ങ​ൾ, പാ​നീ​യ​ങ്ങ​ൾ തു​ട​ങ്ങി വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലു​ള്ള യു​എ​ഇ ഉ​ത്പ​ന്ന​ങ്ങ​ളാ​ണ് ‘അ​വ്വ​ൽ’ ശ്രേ​ണി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക. യു​എ​ഇ​യി​ലെ കൂ​ടു​ത​ൽ ഉ​ൽപാ​ദ​ക​രെ​യും ഉ​ൽപ​ന്ന​ങ്ങ​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി ‘അ​വ്വ​ൽ’ വി​പു​ലീ​ക​രി​ക്കാ​നാ​ണ് ലു​ലു​വി​ന്‍റെ പ​ദ്ധ​തി.

ലു​ലു സി​ഇ​ഒ സൈ​ഫി രൂ​പാ​വാ​ല, എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ അ​ഷ്റ​ഫ് അ​ലി എം.​എ., ചീ​ഫ് ഓ​പ്പ​റേ​റ്റിംഗ് ആ​ൻ​ഡ് സ്ട്രാ​റ്റ​ജി ഓ​ഫീ​സ​ർ സ​ലിം വി.​ഐ, ഗ്ലോ​ബ​ൽ ഡ​യ​റ​ക്ട​ർ ഓ​ഫ് മാ​ർ​ക്ക​റ്റി​ങ് ആ​ൻ​ഡ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​സ് വി. ​ന​ന്ദ​കു​മാ​ർ, ഡ​യ​റ​ക്ട​ർ ഓ​ഫ് എ​മി​റ​റ്റൈ​സേ​ഷ​ൻ ആ​ൻ​ഡ് പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് മാ​നേ​ജ്മെ​ന്റ് ഇ​ബ്രാ​ഹിം അ​ൽ മ​ർ​സൂ​ഖി തു​ട​ങ്ങി​യ​വ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

 

Latest News

Corehub Up